Contacts
9446 513 401
contact@sudarshanakalakshethram.com
Sudarshana Kalakshethram
2nd Floor, Cheppad SNDP Union Hall, Nangiarkulangara
അരനൂറ്റാണ്ടിന്റെ കലാ പാരമ്പര്യമുള്ള ഹരിപ്പാട് സുദർശന നൃത്ത കലാനിലയം കേരള നടനം, ഭരതനാട്യം, കർണാടക സംഗീതം, ലളിതഗാനം, സിനിമ ഗാനങ്ങൾ, വയലിൻ, സിനിമാറ്റിക് ഡാൻസ് എന്നീ കലാരൂപങ്ങൾക്കായി പ്രത്യേകം രൂപകരിച്ച കലാലയമാണ് സുദർശന കലാക്ഷേത്രം. പ്രശസ്ത കേരള നടനം കലാകാരിയും സ്വതീ തിരുന്നാൾ സംഗീതകോളേജ് നൃത്ത വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ലേഖ തങ്കച്ചിയിൽ നിന്നും നൃത്തരൂപങ്ങൾ ശാസ്ത്രീയമായി അഭ്യസിക്കുവാനുള്ള അവസരം സുദർശന കലാക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നു.
കേരളത്തിൽ ഉപയോഗിച്ചു വരുന്ന വാദ്യ താള മേള ക്രമമനുസരിച്ച് കഥകളിയെ അടിസ്ഥാനമാക്കിയാണ് കേരളനടനം രൂപപ്പെട്ടത്. ഭാരതീയ നൃത്തകലയുടെ പൗരാണിക പാരമ്പര്യത്തിൽ ഊന്നിയുള്ള ശാസ്ത്രീയമായ സർഗാത്മക നൃത്തരൂപമാണ്.
ഭരതനാട്യം ഇന്ത്യയിലെ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ തന്നെ ഏറ്റവും പഴക്കമുള്ളതാണ്. മറ്റ് മിക്ക ശാസ്ത്രീയ നൃത്തരൂപങ്ങളുടെയും മാതാവായി ഭരതനാട്യം കണക്കാക്കപ്പെടുന്നു. ഭരത മുനിയുടെ നാട്യ ശാസ്ത്രവും നന്ദികേശ്വരന്റെ അഭിനയ ദർപ്പണയും ഭരതനാട്യത്തിന്റെ സവിശേഷ ഗ്രന്ഥങ്ങളാണ്.
കർണാടക സംഗീതം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഉടനീളം, നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ളതും, ലോക സംഗീതത്തിന്റെ രത്നങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതുമാകുന്നു.
പലപ്പോഴും മൂഡ് മ്യൂസിക് എന്നും കൺസേർട്ട് മ്യൂസിക് എന്നും അറിയപ്പെടുന്ന ലളിത ഗാനം സംഗീത പ്രേമികൾക്ക് ഏറെ പ്രിയമുള്ളതാണ്. ഇത് 18-19 ആം നൂറ്റാണ്ടുകളിൽ ഉത്ഭവിക്കുകയും ഇന്നും പ്രചാരത്തിൽ തുടരുകയും ചെയ്യുന്നു.
1931-ൽ ഇന്ത്യൻ സിനിമയുടെ തുടക്കം മുതൽ തന്നെ, പാട്ടുകൾ അഭിവാജ്യഘടകമാണ്. പ്രിയപ്പെട്ട അനേകം ഗാനങ്ങൾ നമുക്ക് സമ്മാനിച്ചതിലും സാധാരണക്കാർക്ക് പോലും ആസ്വാദ്യകരമായി സംഗീതത്തെ ജനപ്രിയമാക്കിയതിലും സിനിമ സംഗീതം വഹിച്ച പങ്ക് ചെറുതല്ല.
വൈവിധ്യമാർന്ന പല സംഗീത ശൈലികളിൽ ഉപയോഗിക്കുന്ന അസാധാരണമായതും ജനപ്രിയവും പ്രധാനപ്പെട്ടതുമായ ഉപകരണമാണ് വയലിൻ. സംഗീത കച്ചേരികൾ മുതൽ സിനിമ സംഗീതത്തിൽ വരെ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം വയലിൻ നേടിട്ടുണ്ട്.
പഴയതും പുതിയതുമായ വ്യത്യസ്ത നൃത്ത ശൈലികളുടെ മിശ്രിതമാണ് സിനിമാറ്റിക് ഡാൻസ്. പാശ്ചാത്യ, ഇന്ത്യൻ സംഗീതോപകരണങ്ങൾ സമന്വയിപ്പിക്കുന്ന ചലച്ചിത്ര-സംഗീതം പോലെ, സിനിമാറ്റിക് നൃത്തിൽ നാടോടി നൃത്തം, ക്ലാസിക്കൽ നൃത്തം, റാപ്പ്, ഹിപ്-ഹോപ്പ് മുതലായവ ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ കേരളനടനം പുരസ്കാര ജേതാവായ പ്രൊഫ ലേഖ തങ്കച്ചി കേരളനടനം എന്ന കലാരൂപത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് . യുവതലമുറയിലെ പ്രമുഖരായ പല കേരളനടനം നർത്തകരും പ്രൊഫ ലേഖാ തങ്കച്ചിയുടെ ശിക്ഷണത്തിൽ നൃത്തമഭ്യസിച്ചവരാണ്
9446 513 401
contact@sudarshanakalakshethram.com
Sudarshana Kalakshethram
2nd Floor, Cheppad SNDP Union Hall, Nangiarkulangara